ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10 പെരുന്നാൾ ഇന്ന് ആരംഭിക്കും

പെരുമ്പാവൂർ ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10-ാം തീയതി പെരുന്നാൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ 23 വരെയാണ് പെരുന്നാൾ നടക്കുക.

ഇന്ന് (ഒക്ടോബർ 20 ഞായർ) രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന 8 ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം, 10 ന് കൊടിയേറ്റ്, വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ നടക്കും. ഒക്ടോബർ 21 തിങ്കൾ രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന, 7:45 ന് വി. കുർബ്ബാന, വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ ഉണ്ടാകും.

പെരുന്നാൾ ദിവസമായ ഒക്ടോബർ 22 ചൊവ്വ രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന, 7:45 ന് വി. കുർബ്ബാന, വൈകിട്ട് 4 ന് പൊൻവെള്ളി കുരിശുകൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയിലേക്ക് കൊണ്ടു പോകുന്ന ചടങ്ങ് , 4:30 ന് വാദ്യമേളങ്ങൾ, 6:30 ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രസംഗം, രാത്രി 8.30 ന് പ്രദക്ഷിണം, ആശീർവാദം എന്നിവ നടത്തപ്പെടും.

പ്രധാന പെരുന്നാൾ ദിവസമായ ഒക്ടോബർ 23 ബുധൻ രാവിലെ 6 ന് പ്രഭാതപ്രാർത്ഥന, 6:30 ന് വന്ദ്യ കൗമ റമ്പാന്റെ കാർമികത്വത്തിൽ വി. കുർബ്ബാന, 8:30 ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, 10:30 ന് ധൂപപ്രാർത്ഥന, 11 ന് പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും.

ഉച്ചയ്ക്ക് 12:30 ന് നേർച്ച സദ്യ, ലേലം, 3 ന് പൊൻവെള്ളി കുരിശുകൾ പള്ളിയിൽ നിന്നും മേമ്പൂട്ടിലേക്ക് തിരികെ കൊണ്ടുപോകുന്ന ചടങ്ങ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ഷാജൻ വി. അബ്രഹാം വടാശ്ശേരിൽ, സഹവികാരി ഫാ. എൽദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ സാജു കുര്യാക്കോസ് അതിരംപുഴയിൽ, ഒ.കെ ബിജു ഊരത്തുംകുടി എന്നിവർ നേതൃത്വം നൽകും.

പ്രധാനപ്പെരുന്നാൾ ദിവസങ്ങളിലെ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…