![](https://www.jscnews.in/wp-content/uploads/2024/11/e6ef255b-b6ff-43cf-b467-ad2c832bc1a8-2-1.jpg)
പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടം സന്ദർശിച്ച് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി സെക്രട്ടറി ഷഫീക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദീകർ എന്നിവർ സന്നിഹിതരായിരുന്നു.
![](https://www.jscnews.in/wp-content/uploads/2024/11/e6ef255b-b6ff-43cf-b467-ad2c832bc1a8-1-1024x768.jpg)