![](https://www.jscnews.in/wp-content/uploads/2024/11/785b20e8-93d0-48ac-8b77-438d60b3d3fb-1.jpg)
പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 10-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 9 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ദിവസം മുഴുവൻ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥനകളും ധ്യാനവും ഉണ്ടാകും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
![](https://www.jscnews.in/wp-content/uploads/2024/11/1fbdaa87-7065-4550-b62d-8432651d8a37-1-1024x682.jpg)
![](https://www.jscnews.in/wp-content/uploads/2024/11/a33cbb21-92d7-4d1e-b17a-63e315a38ece-1-1024x682.jpg)
![](https://www.jscnews.in/wp-content/uploads/2024/11/6fbd15b4-7e8a-4700-ad84-6eb0d2ddc4ba-1-1024x682.jpg)
![](https://www.jscnews.in/wp-content/uploads/2024/11/a9a4175f-7c93-45e5-9f48-9fd7ec22ca00-1-1024x682.jpg)
![](https://www.jscnews.in/wp-content/uploads/2024/11/e082a16a-9038-4561-a60f-b8bf2a2e7194-1-1024x682.jpg)