പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 12-ാം ഓർമ്മ ദിവസമായ നവംബർ 11 തിങ്കളാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. അങ്കമാലി മേഖലയിലെ വൈദികർ സഹകാർമികരാകും. അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ദിവസം മുഴുവൻ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും.