മലങ്കര മെത്രാപ്പോലീത്തയുടെ ജന്മദിനം; ശ്രേഷ്ഠ ബാവായുടെ സ്മരണാർഥം സുരക്ഷിത ഭവന പദ്ധതിയുടെ കൂദാശയും താക്കോൽദാനവും നടത്തി

മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് കോരഞ്ചിറയിലും പെരുമ്പള്ളിയിലുമായി നിർമ്മാണം പൂർത്തീകരിച്ച 3 ഭവനങ്ങളുടെ കൂദാശയും താക്കോൽദാനവും പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം നടത്തപ്പെട്ടു. ഭൂരഹിതരും ഭവനരഹിതരുമായ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, വൈദികർ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായുടെ സ്മർണാർഥം സുരക്ഷിത ഭവനപദ്ധതി പ്രകാരം കോരഞ്ചിറ, പെരുമ്പള്ളി, ഓടക്കാലി എന്നിവിടങ്ങളിൽ നിർമിച്ച നാല് വീടുകളുടെ കൂദാശയും താക്കോൽദാനവും നിർവ്വഹിച്ചു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എഴുപത്തി മൂന്ന് വീടുകളുടെ നിർമ്മാണം ഇതോടുകൂടി പൂർത്തീകരിച്ചിരിക്കുകയാണ്. ഇത് കൂടാതെ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വീടുകൾ ഇതിനോടകം സെന്റ് ഗ്രിഗോറിയോസ് ഹൗസിംഗ് സ്കീമിൽ നിന്നും ഭവനരഹിതർക്ക് മുൻപ് നിർമ്മിച്ച് നൽകിയിട്ടുണ്ട്.

വർഷങ്ങളായി ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത ജന്മദിനം ആഘോഷിക്കുന്നത്. തന്നെ ഏറെ സ്നേഹിച്ച ശ്രേഷ്ഠ ബാവയുടെ വേർപാടിന്റെ ദുഃഖാചരണമായതിനാൽ മലങ്കര മെത്രാപ്പോലീത്ത ജന്മദിനാഘോഷങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിരുന്നു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…