ഇന്ന് ഒക്ടോബർ 17. പുണ്യവാനും പരിശുദ്ധനുമായ അന്തോഖ്യായുടെ മൂന്നാമത്തെ പാത്രിയാർക്കീസായിരുന്ന മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ രക്തസാക്ഷിത്വ പെരുന്നാൾ.
അഗ്നിമയനായ മാർ ഇഗ്നാത്തിയോസ് നൂറോനോ (AD 35 – 107) : ആകമാന ക്രൈസ്തവ സഭയുടെ വിശുദ്ധന്മാരിൽ പ്രധാനിയാണ് മോർ ഇഗ്നാത്തിയോസ് നൂറോനോ. ആദിമ ക്രിസ്തീയ സഭകളിൽ കാനോനുകളോ കാര്യമായ നിയമ സംഹിതകളോ ഇല്ലാത്ത കാലത്ത് അതിന് തുടക്കം കുറിക്കുകയും ആരാധന,…
സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ വി. കുർബ്ബാന അർപ്പിച്ചു
സ്വീഡൻ ● സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യാക്കോബായ സുറിയാനി ഓർത്തഡോക്സ്…
മണ്ണത്തൂർ മൊർത്ത്ശ്‌മൂനി ചാപ്പലിൽ പ്രധാന പെരുന്നാൾ ഒക്ടോബർ 14, 15 തീയതികളിൽ
തിരുമാറാടി ● മണ്ണത്തൂർ മൊർത്ത്ശ്‌മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത്ശ്‌മുനിയമ്മയുടേയും, എഴ് മക്കളുടേയും, അവരുടെ ഗുരു എലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ ആചരിക്കും. മൊർത്ത്ശ്‌മൂനി അമ്മയുടെ തീർത്ഥാടന കേന്ദ്രമായി ഉയരുന്ന ഈ ചാപ്പലിൽ എല്ലാ ചൊവ്വാഴ്ചയും…
വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു; പരിശുദ്ധ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു
സ്വീഡൻ ● സുറിയാനി സഭയിലെ ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയായ വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ്…
കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 19 മുതൽ 22 വരെ
കണ്ടനാട് ● പരിശുദ്ധ ഗീവർഗ്ഗീസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായാൽ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും ഏ.ഡി 1751-ൽ മലങ്കരയിലേക്ക് അയക്കപ്പെട്ട് 13 വർഷക്കാലം മലങ്കരസഭയെ മേയ്ച്ചു ഭരിച്ച് എ.ഡി 1764-ൽ സ്വർഗ്ഗീയ ഔന്നത്യങ്ങളിലേയ്ക്ക് വിളിക്കപ്പെട്ട് , സുറിയാനി സഭാമക്കൾക്ക് എന്നും അനുഗ്രഹത്തിന്റെ പ്രഭ…
ഈറൂസോ 2024; കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ക്യാമ്പിന് ഇന്ന് തുടക്കമാകും
കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭ കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന ക്യാമ്പ് “ഈറുസോ 2024” എന്ന പേരിൽ 2014 ഒക്ടോബർ 11, 12 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ജേക്കബ്സ് മൗണ്ടിൽ നടക്കും. ഒക്ടോബർ 11…
ബിൻസാ ബെനറ്റ് ബി.ഡി.എസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി
തൃശൂർ ● കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് സിറിയൻ സിംഹാസന പള്ളി ഇടവകാംഗം പാറേമ്പാടം സ്വദേശി കെ.ബി ബിൻസ ബി.ഡി.എസിന് രണ്ടാം റാങ്ക് കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ അക്കിക്കാവ് പി.എസ്.എം ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് കോളേജിൽ…
ജെ.എസ്.സി ന്യൂസിൽ പ്രസിദ്ധീകരിക്കുവാൻ വാർത്തകൾ അയക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
സഭാതലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക വാർത്താപ്രാധാന്യമുള്ള വാർത്തകൾ മാത്രം അയക്കുവാൻ ശ്രദ്ധിക്കുക. അയക്കുന്ന വാർത്തകളോടൊപ്പം പ്രോഗ്രാമിന്റെ ഫോട്ടോയും പ്രോഗ്രാമിനെ സംബന്ധിച്ച് വിശദമായ വാർത്തയും അയച്ചാൽ മാത്രമേ വാർത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ. അയക്കുന്ന വാർത്തകൾ പരിശോധിച്ച ശേഷം സഭാ തലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക…
മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) കലോത്സവം ഒക്ടോബർ 12 ന്
പുത്തൻകുരിശ് ● യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) കലോത്സവം ഒക്ടോബർ 12 ശനിയാഴ്ച പുത്തൻകുരിശിലെ എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടക്കും. 8 വേദികളിലായി നടക്കുന്ന മൽസരങ്ങൾ രാവിലെ 9 മണിയോടെ രജിസ്ട്രേഷനോടെ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിൽ മൽസരം…
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന കോതമംഗലം കാൽനട തീർത്ഥാടകൻ നിര്യാതനായി
കൊച്ചി ● കോതമംഗലം ചെറിയ പള്ളിയിലേക്കുള്ള കാൽനട തീർത്ഥയാത്ര സംഘത്തിൽ അംഗമായിരുന്ന കരിങ്ങാച്ചിറ തേവറാനിക്കൽ (നാരേകാട്ട്) ജോർജ് ടി.പി. നിര്യാതനായി. ഒക്ടോബർ രണ്ടിന് കരിങ്ങാച്ചിറയിൽ നിന്നും പുറപ്പെട്ട തീർത്ഥയാത്രയിൽ അംഗമായിരുന്നു. വരിക്കോലിക്ക് സമീപം ദേശീയപാതയിൽ നടന്നു പോകുകയായിരുന്ന ജോർജിനെ പിറകിൽ നിന്നും…