ലോകം അറിയട്ടെ നിങ്ങളുടെ വാർത്തകളും
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലേക്ക് സഭാതലത്തിൽ പ്രസിദ്ധീകരിക്കേണ്ട ഭദ്രാസനങ്ങളിലെയും മേഖലകളിലെയും പള്ളികളിലെയും പ്രാധാന്യമുള്ള വാർത്തകൾ താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ അയക്കുക. വാട്സ്ആപ്പ് നമ്പർ : +91 6238757628 പരിശുദ്ധ സഭയിലെ എല്ലാ…
രണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 5-ാം വാർഷികം ആഘോഷിച്ചു
കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ 6-ാം തീയതി ആയിരുന്നു രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്. സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം…
പ്രാർത്ഥനാ നിറവിൽ കോതമംഗലം പള്ളി; ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആരംഭിച്ചു
കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 339-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) ആരംഭിച്ചു. സെപ്റ്റംബർ 25 ചരിത്ര പ്രസിദ്ധമായ കൊടിയേറ്റിലൂടെ ആരംഭിച്ച…
അഖില മലങ്കര മർത്തമറിയം വനിതാസമാജം ഏകദിന ദേശീയ സമ്മേളനം സെപ്റ്റംബർ 17 ന്; ജെ.എസ്.സി ന്യൂസിൽ തൽസമയം
തിരുവാണിയൂർ ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം 2024-2025 വർഷത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ പഴുക്കാമറ്റം സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സിംഹാസന…
പരി. യൂയാക്കീം മോർ കൂറിലോസ് ബാവ – പീഡിതനായ വിശ്വാസസംരക്ഷൻ
1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2 ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും…
യാക്കോബായ സഭാ ഭാരവാഹികള്‍ ബഹു. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പുത്തന്‍കുരിശ് ● മലങ്കര മെത്രാപ്പോലീത്തായും, അഭി. മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ഇന്ന് തലസ്ഥാനത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സഭാ കാര്യങ്ങള്‍ ചര്‍ച്ച നടത്തി. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരവും, സത്യവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം…
കോടതിവിധിയുടെ പേര് പറഞ്ഞു പള്ളികള്‍ സംഘര്‍ഷഭൂമി ആക്കുവാന്‍ ശ്രമിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് അപലപനീയം: യാക്കോബായ സഭ
പുത്തന്‍കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ നിലനില്‍ക്കണമെന്ന സ്ഥാപന ഉദ്ദേശത്തോടും, രജിസ്റ്റര്‍ ചെയ്ത വ്യക്തമായ ഉടമ്പടികളോടും കൂടി ഭരിക്കപ്പെടുന്ന പരി. സഭയുടെ ദൈവാലയങ്ങള്‍ കയ്യേറുവാനുള്ള ശ്രമത്തിലൂടെ പള്ളികളെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയും ഒന്നിന് പുറകെ ഒന്നൊന്നായി പള്ളികള്‍ക്കെതിരെ തങ്ങളുടെ സാമ്പത്തീക ഹുങ്കില്‍ വ്യവഹാരങ്ങള്‍ നടത്തുകയും, കോടതി വിധികള്‍ സമ്പാദിച്ച് സമാധാന…
കൂദാശക്കൊരുങ്ങി കാരിക്കോട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി; ശുശ്രൂഷകൾ ജെ.എസ്.സി ന്യൂസിൽ തൽസമയം
കാരിക്കോട് ● കണ്ടനാട് ഭദ്രാസനത്തിലെ കാരിക്കോട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും പ്രഥമ ബലിയർപ്പണവും പരിശുദ്ധന്മാരുടെ തിരുശേഷിപ്പ് സ്ഥാപനവും സെപ്റ്റംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ നടക്കും. നീതിരഹിതമായ കോടതി വിധിയുടെ മറവിൽ…
അകപ്പറമ്പ് കത്തീഡ്രലിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ
അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ മോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ ആഘോഷിക്കും. കർത്താവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെത്തി ജറുസലേമിലെ ദൈവാലയത്തിൽ…