തിരുവാണിയൂർ ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം 2024-2025 വർഷത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ പഴുക്കാമറ്റം സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സിംഹാസന പള്ളിയിൽ നടക്കും.
അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ അനുഗ്രഹ പ്രഭാക്ഷണം നടത്തും. വന്ദ്യ കുര്യാക്കോസ് റമ്പാൻ (തൂത്തൂട്ടി ധ്യാനകേന്ദ്രം) പ്രധാന ക്ലാസ്സ് നയിക്കും. ഡോ. ജ്യോതി മേരി തോമസ് ക്ലാസിന് നേതൃത്വം നൽകും. ഫാ. തോമസ് മുരീക്കൻ, ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി തുടങ്ങിയവർ പ്രസംഗിക്കും.
വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, വനിതാ വൈസ് പ്രസിഡന്റ് അമ്മിണി മാത്യു, ജനറൽ സെക്രട്ടറി ബെസ്ക്യാമ്മ മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, ജോ. സെക്രട്ടറി അമ്മിണി എബ്രഹാം, ട്രഷറർ ശലോമി പൗലോസ് എന്നിവർ നേതൃത്വം നൽകും.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ സമ്മേളനം തൽസമയ സംപ്രേഷണം ചെയ്യും.