യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ ദൈവാലയങ്ങളിലൊന്നായ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ് ഇവിടെ വിശ്വാസി സമൂഹം അനുഭവിക്കുന്നത്. ദൈവാലയം സംരക്ഷിക്കപ്പെടുവാൻ ഇടവക വിശ്വാസികളോടൊപ്പം നമുക്കും പ്രാർത്ഥനയോടെ രാവിലെ മുതൽ അണിചേരാം. ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലെ വിശ്വാസികളും ഭക്തസംഘടന പ്രവർത്തകരും സഭ മാനേജിംഗ് കമ്മിറ്റി ,വർക്കിംഗ് കമ്മിറ്റി അംഗങ്ങളും കഴിയുന്നതും പള്ളിയിലെത്തിച്ചേരുക. സത്യവിശ്വാസ സംരക്ഷണത്തിനായി കൈകോർക്കാം.
ദൈവാലയ സംരക്ഷണത്തിനായി ഒരുമയോടെ… ഒരേ മനസ്സോടെ…
#SaveMazhuvanoorChurch
#JusticeForJacobites
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിനം
പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ…