പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 14-ാം ഓർമ്മ ദിവസമായ നവംബർ 13 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും.
ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.