![](https://www.jscnews.in/wp-content/uploads/2024/11/InCollage_20241115_220637893-scaled.jpg)
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 16-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 15 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. വര്‍ഗ്ഗീസ് പനിച്ചയില്‍, ഫാ. എല്‍ദോസ് മണപ്പാട്ട് , ഫാ. എമില്‍ കുര്യന്‍ കൊല്ലമ്മാക്കുടിയില്‍ എന്നിവർ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോർ അഫ്രേം, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും, കണ്ടനാട് ഭദ്രാസനത്തിലെ എല്ലാ വൈദീകരും, കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതല്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
![](https://www.jscnews.in/wp-content/uploads/2024/11/17316847521958336270421655458468-791x1024.jpg)
![](https://www.jscnews.in/wp-content/uploads/2024/11/img-20241115-wa00843305605096870062148-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/img-20241115-wa00862380406797511216269-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/img-20241115-wa00972061103542847680306-768x1024.jpg)
![](https://www.jscnews.in/wp-content/uploads/2024/11/img-20241115-wa0108626722967169205009-768x1024.jpg)