അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ 1200-ാംമത് ജൂബിലിയുടെയും പ്രധാനപ്പെരുന്നാളിൻ്റെയും ഭാഗമായി പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണാർത്ഥം സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി അഖില മലങ്കര ബൈബിൾ ക്വിസ്സ് മത്സരം നടത്തും. നവംബർ 30 ശനി രാവിലെ 10:30 നാണ് മത്സരം ആരംഭിക്കുക.
ഒന്നാം സമ്മാനം 10001 രൂപയും മെമൻ്റോയും, രണ്ടാം സമ്മാനം 7001 രൂപയും മെമന്റോയും, മൂന്നാം സമ്മാനം 5001 രൂപയും മെമന്റോയും വിജയികൾക്ക് നൽകും. വിശദ വിവരങ്ങൾക്കും, രജിസ്ട്രേഷനും ഫാ. ഗീവർഗീസ് മണ്ണാപറമ്പിൽ : 9847225611, വർഗ്ഗീസ് പോൾ : 7994242958, എൽദോ വർഗ്ഗീസ് : 9847545439, നിനോ തോമസ് : 9747216954 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.