ശ്രേഷ്ഠ ബാവായുടെ 27-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിറവിൽ ദൈവാലയം

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 27-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 26 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

തുമ്പമൺ ഭദ്രാസന വൈദീക സംഘം ധ്യാനത്തിനും പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. ഫാ. ഡോ. കോശി പി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് സഖറിയ നേതൃത്വത്തിൽ വൈദിക സംഘം ധൂപപ്രാർത്ഥന നടത്തി. മെത്രാപ്പോലീത്തന്മാരായ അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.

വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…