ഹ്യൂസ്റ്റൺ ● അമേരിക്കൻ അതിഭദ്രാസനത്തിലെ ഹ്യൂസ്റ്റൺ സെന്റ് ബേസിൽസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കുദാശ നവംബർ 29, 30 (വെള്ളി, ശനി) തീയതികളിൽ നടക്കും. അമേരിക്കൻ അതിഭദ്രാസന ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് വിശുദ്ധ ദൈവാലയ കൂദാശ നടക്കും. തുടർന്ന് ആശീർവാദം, അത്താഴ വിരുന്ന് എന്നിവ ഉണ്ടാകും.
നവംബർ 30 ശനിയാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടക്കും. പൊതുസമ്മേളനം, സ്നേഹ വിരുന്ന് എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ബിജോ മാത്യു നേതൃത്വം നൽകും.