പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മ വി.മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ആചരിച്ചു. ജറുസലേമിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജാക്ക് യാക്കൂബ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ മുഖ്യകാർമികത്വത്തിൽ ധൂപാർപ്പണം നടത്തി. വന്ദ്യ റമ്പാൻമാരും വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി
പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…