ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന ശുശ്രൂഷകളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ആറാം ഓര്‍മ്മദിനമായ ഇന്ന് ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു.

രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക്  അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. ബേസില്‍ വര്‍ഗ്ഗീസ് പടിക്കപ്പ്, ഫാ. എബിന്‍ മാത്യു പള്ളിക്കര, ഫാ. അജു വര്‍ഗ്ഗീസ് കുറ്റിശ്രക്കുടിയില്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും, 12.00 മണിയ്ക്ക് നടന്ന ഉച്ചനമസ്‌ക്കാരത്തിലും, അഭി. തിരുമേനിയും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, സഭാ ഭാരവാഹികളും,  നിരവധി വൈദീകരും ഉള്‍പ്പെടെ നിരവധി വിശ്വാസികളും പങ്കെടുത്തു.  

വൈകീട്ട്  6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍  അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. ഏലിയാസ് മോര്‍ യൂലിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…