കോതമംഗലം ● സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജീന ബേസിൽ. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജീന. അഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്‌ക്ക് എതിരില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ജീനയുടെ ഈ നേട്ടത്തിൽ പരിശുദ്ധ സഭയുടെ അഭിനന്ദനം അറിയിച്ചു മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഫോണിലൂടെ അറിയിച്ചു.
ബീഹാറിലെ പട്‌നയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ സ്വദേശിയുമായ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. തലക്കോട് സെന്റ് മേരീസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ജീന. ജീന നാട്ടിൽ തിരിച്ചെത്തുമ്പോൾ ഭവനം സന്ദർശിച്ച് സഭയുടെ ആദരവ് അർപ്പിക്കും.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി
പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…