ജനനിബിഡമായി സെന്റ് അത്തനേഷ്യസ് കത്തീഡ്രൽ; വിശ്വാസി ഹൃദയം കീഴടക്കിയ വേറൊരു മഹാപുരോഹിതൻ ഇതുപോലെ ഇല്ലെന്ന് വീണ്ടും തെളിയിച്ച് ജനസഞ്ചയം

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മയോടനുബന്ധിച്ച് ഞായറാഴ്ച ദിവസമായ ഇന്ന് നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ സംബന്ധിക്കാൻ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ. രാവിലെ 7 മണിയോടെ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.

ശ്രേഷ്ഠ ബാവായെ ഈ സഭ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ മകുട ഉദാഹരണമാണ് ഈ ജനസമൂഹം അണമുറിയാതെ വിവിധ സമയങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികൾ ശ്രേഷ്ഠ ബാവയുടെ കബറിടം ലക്ഷ്യമാക്കി ഒഴുകിയെത്തുന്നത്. കണ്ണീരോടെ വന്നു ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു നിരവധി പേരാണ് മടങ്ങുന്നത്. ഇന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. വന്ദ്യ ഗബ്രിയേൽ റമ്പാൻ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അനേകം വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *