കോതമംഗലം ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദീകനും, കോതമംഗലം മേഖല ഇഞ്ചൂർ മാർ തോമാ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായ പൂമറ്റത്തിൽ ഗീവർഗീസ് കശ്ശീശ (78) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഡിസംബർ 6 വെളളി) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മുതൽ 4 വരെ ഉളള ക്രമങ്ങൾ പൂർത്തികരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് 5-ാം ക്രമം നടക്കും.
നാളെ (ഡിസംബർ 7 ശനി) രാവിലെ 11 മണിക്ക് 6-ാം ക്രമം ആരംഭിച്ച് തുടർന്ന് 3 മണിക്ക് ഭവനത്തിൽ സമാപന ശുശ്രൂഷയും 4 മണിക്ക് ഇഞ്ചൂർ മാർ തോമ സെഹിയോൻ യാക്കോബായ സുറിയാനി പളളിയിൽ കബറടക്ക ശുശ്രൂഷ നടക്കും.
കോതമംഗലം മാർത്തോമാ ചെറിയ പള്ളി സഹവികാരി ഫാ. ഏലിയാസ് പൂമറ്റത്തിലിന്റെ പിതാവാണ്.