![](https://www.jscnews.in/wp-content/uploads/2024/12/img_0079-1.jpg)
- ഡിസംബര്‍ 9-ാം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് ബഹു. വൈദീകരും, വിശ്വാസികളും പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. 7.15 ന് ബഹു. വൈദീകര്‍ പന്തലിന് നടവിലുള്ള നടപ്പാതയ്ക്കിരുവശവും, വിശ്വാസി സമൂഹം പന്തലിലും നിന്ന് പരി. പാത്രിയര്‍ക്കീസ് ബാവായേയും, അഭി. തിരുമേനിമാരേയും വി. കുര്‍ബ്ബാനയ്ക്കായി പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതാണ്.
- രാവിലെ 7.15 ന് ശേഷം ഒരു വാഹനങ്ങളും പാത്രിയര്‍ക്കാസെന്ററിലേക്ക് പ്രവേശിപ്പിക്കുന്നതല്ല.
- പ്രൊസഷന് ശേഷം ബഹു. വൈദീകര്‍ക്ക് ക്രമീകരിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് പ്രവേശിക്കേണ്ടതാണ്.
- വി. കുര്‍ബ്ബാനയ്ക്കും, അനുസ്മരണത്തിനും ശേഷം ബഹു. വൈദീകര്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍ക്കും കത്തീഡ്രലിന്റെ വടക്ക് വശത്തുള്ള ആഡിറ്റോറിയത്തിലും, വിശ്വാസിസമൂഹത്തിന് 30ഓളം കൗണ്ടറുകളിലായി പന്തലിന് വടക്കുഭാഗത്തുമായിട്ടാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
- പാത്രിയര്‍ക്കാസെന്ററിലേക്ക് എത്തിച്ചേരുന്ന ബഹു. വൈദീകരുടേയും, വിശ്വാസികളുടേയും വാഹനങ്ങള്‍ താഴെ പറയുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച് പാര്‍ക്ക് ചെയ്യേണ്ടതാണ്.
- മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കോലഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിശ്വാസികളെ പുത്തന്‍കുരിശ് ജംഗ്ഷനില്‍ ഇറക്കി 20 മീറ്റര്‍ വലത്ത് കത്തോലിക്ക പള്ളിയുടെ ഇരുവശങ്ങളിലുമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
- പിറവം, മുളന്തുരുത്തി വഴി വരുന്ന വാഹനങ്ങള്‍ പുത്തന്‍കുരിശ് വലിയപള്ളി ഗ്രൗണ്ട്, M.J.S.S.A., M.AM.H.S. ഗ്രൗണ്ട് മലേക്കുരിശ് ദയറാഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
- തൃപ്പൂണിത്തുറ, തിരുവാങ്കുളം, അമ്പലമേട് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുത്തന്‍കുരിശ് കാവുംതാഴം മൈതാനം, വടവുകോട് റൂട്ടില്‍ പോള്‍ പി. മാണി ഗ്രൗണ്ട്, കാളവയല്‍, നാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗ്രൗണ്ട് , വടവുകോട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
![](https://www.jscnews.in/wp-content/uploads/2024/12/9ee39cd3-b457-4d0e-91a5-8584b3b78d44-1-791x1024.jpg)