തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു.
കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ രാവിലെ 7 മണിക്ക് മലങ്കര മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അനേകം വൈദികരും സഭാ, ഭദ്രാസന ഭാരവാഹികരും വിശ്വാസികളും സംബന്ധിച്ചു. തുടർന്നു ലളിതമായി നടന്ന ആഘോഷ ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്ത കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
1994 ജനുവരി 16 ന് 33-ാം വയസ്സിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് ദമാസ്കസിൽ വച്ച് കൊച്ചി ഭദ്രാസനത്തിനു വേണ്ടി ‘മോർ ഗ്രിഗോറിയോസ്’ എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്.