പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്‌കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ.) 2024 വർഷത്തെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് 98 മാർക്ക് ലഭിച്ച എൽഗ സാറ ജോമോൻ (സെന്റ് മേരീസ് പുതുപ്പാടി, കാരക്കുന്നം-മൂവാറ്റുപുഴ), രണ്ടാം റാങ്ക് 97 മാർക്ക് ലഭിച്ച അൽവിന ജോർജ്ജ് (സെന്റ് മേരീസ് സൗത്ത് മാറാടി-മൂവാറ്റുപുഴ), മൂന്നാം റാങ്ക് 96 മാർക്ക് ലഭിച്ച റെസിൻ ഷിബു (എം.ഐ.എം. മേക്കടമ്പ്, വാളകം-കോലഞ്ചേരി), അലിയ ഷാജി (സെന്റ് മേരീസ് മുളവൂർ, കാരക്കുന്നം-മൂവാറ്റുപുഴ), അൽവിയ ജോർജ്ജ് (സെന്റ് മേരീസ് സൗത്ത് മാറാടി-മൂവാറ്റുപുഴ) എന്നിവർ കരസ്ഥമാക്കി.
പ്ലസ് ടു ഒന്നാം റാങ്ക് 91 മാർക്ക് ലഭിച്ച ബെനെറ്റ് കെ. സജീവ് (സെന്റ് തോമസ് മുട്ടുകാട്-രാജകുമാരി ഹൈറേഞ്ച്), രണ്ടാം റാങ്ക് 89 മാർക്ക് ലഭിച്ച റാങ്ക് ജീവാ പി.ജി, (സെന്റ് മേരീസ് ഹെർമോൻ ആഴകം-അങ്കമാലി), മൂന്നാം റാങ്ക് 88 മാർക്ക് ലഭിച്ച അന്നാ എൽദോസ് (സെന്റ് മേരീസ് മുളവൂർ, കാരക്കുന്നം-മൂവാറ്റുപുഴ) എന്നിവർ കരസ്ഥമാക്കി.
ഇന്ത്യയിലും വിദേശങ്ങളിലുമായി 800 ഓളം സൺഡേ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ 85 കേന്ദ്രങ്ങളിലായാണ് പരീക്ഷ എഴുതിയത്. ദേശീയ തലത്തിൽ നടത്തുന്ന ഈ വാർഷിക പരീക്ഷ 70 ൽ പരം അദ്ധ്യാപകർ ചേർന്ന് കേന്ദ്രീകൃത മൂല്യനിർണ്ണയം നടത്തി. ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള പരീക്ഷാ ബോർഡിനാണ് പരീക്ഷാ നടത്തിപ്പിന്റെ പൂർണ്ണ ചുമതല വഹിച്ചത്.
ജെ.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഒന്ന് മുതൽ 10 വരെ യുള്ള റാങ്കുകൾക്കു 22 കുട്ടികൾ അർഹരായി. പ്ലസ് 2 വിന് 1, 2, 3 റാങ്കുകൾക്കു 3 പേർ അർഹരായി.
പരീക്ഷ റിസൽട്ട് പ്രഖ്യാപന സമ്മേളനത്തിൽ എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ് സെക്രട്ടറിമാരായ പി.വി. പൗലോസ്, എൻ.എ. ജോസ്, സജീഷ് ടി.വി., ട്രഷറാർ യൽദോ ഐസക്, പരീക്ഷാ കൺട്രോളർ എം.കെ.വർഗ്ഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷെവ. എം.ജെ. മർക്കോസ്, റോയ് തോമസ്, എ.വി. തങ്കച്ചൻ എന്നിവരും പരീക്ഷാ ബോർഡ് അംഗങ്ങളായ പി.വി. ജേക്കബ്, പി.സി. ഏലിയാസ്, ബിജു ജോൺ, വി.പി. ജോയി, കോരാ സി. കുന്നുംപുറം, എബി മാത്യു, എം.വി. ഏലിയാസ് എന്നിവർ ഫലപ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.