ജർമ്മനി സ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു

സ്റ്റുട്ട്ഗാർട്ട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിൻ കീഴിൽ ദക്ഷിണ ജർമ്മനിയിലെ പ്രധാന നഗരമാസ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു. യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം ഫാ. എബ്രഹാം കുര്യൻ പുതുശ്ശേരിയെ വികാരിയായി നിയമിച്ചു.

ജനുവരി 26 ഞായറാഴ്ച പുതിയ കോൺഗ്രിഗേഷനിൽ നടന്ന ആദ്യത്തെ വി. കുർബ്ബാനയ്ക്ക് വികാരി നേതൃത്വം നൽകി. ഫാ. ജിജോ ജോൺ സഹകർമികത്വം വഹിച്ചു. സ്റ്റുട്ട്ഗാർട്ടിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള വിശ്വാസികൾ വി. കുർബ്ബാനയിൽ സംബന്ധിച്ചു. എല്ലാ മാസവും 4-ാം ഞായർ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:

വികാരി:
Rev.Fr. Abraham Kurian Puthussery –

+49 1515 7488703

Location:
Erlöserkirche
Birkenwaldstraße 24, 70191 Stuttgart

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…