![](https://www.jscnews.in/wp-content/uploads/2025/02/eb9130ba-a625-4a34-a729-c0655fdce1a3-2-1.jpg)
പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയെ മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്തിലും മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറിടത്തിലും ധൂപ പ്രാർത്ഥന നടത്തി. അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.
അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഫെബ്രുവരി 7 വെള്ളിയാഴ്ച മഞ്ഞിനിക്കരയിൽ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫെബ്രുവരി 8 ശനിയാഴ്ച ദയറാ പള്ളിയിൽ രാവിലെ 8.30 ന് വി. കുർബ്ബാന അർപ്പിക്കുകയും കബറിങ്കൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്യും.
![](https://www.jscnews.in/wp-content/uploads/2025/02/eb9130ba-a625-4a34-a729-c0655fdce1a3-1-1024x585.jpg)
![](https://www.jscnews.in/wp-content/uploads/2025/02/e6ae32f7-0851-4b23-a8a9-6f72c888aae0-2-1-677x1024.jpg)
![](https://www.jscnews.in/wp-content/uploads/2025/02/2f8487d9-67a8-4996-be4c-575856748010-1-609x1024.jpg)
![](https://www.jscnews.in/wp-content/uploads/2025/02/e5ed1b75-6d2a-4533-a8a5-a3217396724f-1-703x1024.jpg)